Tuesday, January 2, 2018

സെലിബ്രേഷൻ


ഇരുട്ടിൽ

ചെറ്റകളും ഹർമ്യങ്ങളും

പിരിയുന്ന ചെങ്കുത്തായ മതിലിൽ 

അള്ളിക്കേറി

അപ്പുറത്തെ വെളിച്ചമൊക്കെയും

കാണുകയായിരുന്നു ഏട്ടൻ .

അതപ്പടി

കേൾക്കുകയായിരുന്നു

താഴെ

അനുജത്തി.

ഒന്നേ..

രണ്ടേ...

മൂന്നേ....
...
എട്ടേ

എട്ടേ

എട്ടെണ്ണം

ഉം എട്ടെണ്ണം

എട്ടു കഷ്ണം

ഉം എട്ടു കശനം

ഒന്നേ

രണ്ടേ മൂന്നേ,,

മൂന്നു പെണ്ണുങ്ങൾ

പിന്നെ ആണുങ്ങളാ ?

ഉം

ഒന്നേ 


രണ്ടേ

മൂന്നേ


നാലേ

അപ്പ മൊത്തം,?

ഏയെണ്ണം

കൊള്ളാം

വേണെങ്കി ഒരെണ്ണം

ഇട്ടു തരും അവര്

ഏട്ടൻ

നിലാവിന്റെ  നിറവെട്ടത്തിലേയ്ക്ക്

ഒന്നുകൂടി നിരങ്ങി


ഹായ്
..ദാ കവിഞ്ഞേ എന്ന്

 

കിട്ടാൻ പോകും  മധുരത്തിൽ

കുഞ്ഞുവായ

കപ്പലിറിങ്ങാൻ കടവായി.

കടഞ്ഞ കുഞ്ഞുകഴുത്തു

കാണെക്കാണെ ചന്തം വെച്ചു.


ഒന്നേ

രണ്ടേ

മൂന്നേ .....


രാത്രിയിലേയ്ക്കു

പാപ്പാത്തിപ്പാറ്റ പോലെ

ഒരു കുഞ്ഞുസ്വകാര്യം

മേലേയ്ക്ക് തുറന്ന ചെവിയിതൾ പറ്റി

'
കേക്ക് കേക്ക് 'എന്ന് നിശ്വസിച്ചു


ഏഴേ
.
.

കേക്ക് ..

കേക്ക്..

എട്ടേ...

കേക്ക്..

കേക്കുന്നുണ്ടോ?

ആരും കേട്ടില്ല.

അപ്പോൾ

മതിലോരത്തു

നിലാവിന്റെ നിഴൽ പറ്റി

നായ്ക്കൂട് ഒന്നാകെ

'
കേക്ക് കേക്ക് '

എന്ന് നന്ദിപ്പെട്ടു

നുണയ്ക്കുന്നുണ്ടായിരുന്നു

 

No comments:

Post a Comment